അപേക്ഷ നൽകാം
കോട്ടയം: ഭിന്നശേഷി പുരസ്കാരത്തിന് അപേക്ഷ നൽകാം. ഭിന്നശേഷി മേഖലയിൽ മികച്ച പ്രവർത്തനം നടത്തുന്ന സർക്കാർ -സ്വകാര്യ ജീവനക്കാർ, സ്ഥാപനങ്ങൾ, സം
മണ്ഡലകാലത്ത് 461 ബസുകൾ, മകരവിളക്കിന് 561 ബസുകൾ കോട്ടയം: ശബരിമല മണ്ഡലപൂജ–മകരവിളക്ക് മഹോത്സവത്തോടനുബന്ധിച്ച് അയ്യപ്പഭക്തർക്ക് സുരക്ഷിതവും സുഗമവുമായ യാത്ര ഉറപ്പാക്കാൻ കെ.എസ്.ആർ.ടി.സി വിപുലമായ മുന്നൊരുക്കങ്ങൾ ഏർപ്പെടുത്തി. മണ്ഡലപൂജാ കാലത്ത് 461 ബസുകളും മകരവിളക്ക് മഹോത്സവത്തിന് 561 ബസുകളുമാണ് ആദ്യഘട്ടത്തിൽ സർവീസ് നടത്തുക. തീർഥാടകരുടെ തിരക്ക് വർധിക്കുന്നതനുസരിച്ച് കൂടുതൽ ബസുകൾ ലഭ്യമാക്കാനും ലീസ് വ്യവസ്ഥയിൽ ബസുകൾ ഏർപ്പെടുത്താനും നടപടികൾ സ്
വൈക്കം: വെച്ചൂരിൽ ഇടിമിന്നലിൽ വലിയ മരം നെടുകെ പിളർന്നുവീണു. വെച്ചൂർ ഈട്ടുംപുറം കട്ടമടയിലാണ് ഉച്ചയ്ക്ക് ഒരു മണിയോടെ ഉഗ്രശബ്ദത്തോടെ ഇടിമിന്നൽ ഉണ്ടായത്. ഈ സമയത്ത് മഴ ഉണ്ടായിരുന്നില്ല. മുച്ചൂർക്കാവ് കട്ടമട പാലം റോഡരികിലെ സജീർ എന്നയാളുടെ പറമ്പിൽ നിന്ന മരമാണ് നെടുകെ പിളർന്നുവീണത്. ഈ പറമ്പിൽ വീടുണ്ടായിരുന്നില്ല. 20 മീറ്റർ മാറി പാവിന്നയിൽചിറ മഞ്ജേഷ് കുമാറിൻ്റെ വീട്ടിൽ കുട്ടികളടക്കം കുടുംബാ
വൈക്കം: നഗരത്തിൽ താലൂക്ക് ആശുപത്രിക്ക് എതിർവശം സോഡാ ഗ്യാസും ഓക്സിജൻ സിലിണ്ടറും വിതരണം ചെയ്യുന്ന കടയിൽ ഗ്യാസ് സിലിൻഡർ പൊട്ടിത്തെറിച്ച് അപകടം. ഒരാൾക്ക് പരിക്ക്. കടയിലെ ജീവനക്കാരിയായ ലിപ(49)ക്കാണ് പരിക്കേറ്റത്. തലയ്ക്കു മുറിവ് പറ്റിയ ലിപയെ വൈക്കം താലൂക്ക് ആശുപത്രിയിൽ പ്രഥമ ശുശ്രൂഷയ്ക്ക് ശേഷം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമല്ല. ആന്തരികമായ പരിക്കുകൾ ഉണ്ടോ
വൈക്കം: വേമ്പനാട്ടുകായലിൽ മത്സ്യ സമ്പത്ത് കുറഞ്ഞതോടെ ഉൾനാടൻ മത്സ്യബന്ധന മേഖലയിൽ പ്രതിസന്ധി രൂക്ഷമാകുന്നു. കായലിൽ മാലിന്യമടക്കമാണ് പ്രശ്നമെങ്കിൽ പുഴകളിൽ അനധികൃത മത്സ്യ വേട്ട വ്യാപകമാകുകയാണ്. കരിമീൻ ഉൾപ്പെടെയുള്ള മത്സ്യങ്ങളുടെ ലഭ്യത തീരെ കുറഞ്ഞതോടെ തൊഴിലാളികൾ പണി ഉപേക്ഷിക്കുകയാണ്. കായലോര നിവാസികളുടെ വരുമാനമാർഗമായ മത്സ്യബന്ധനം, സീസൺ കാലത്തും മത്സ്യലഭ്യതയില്ലാതെ വരുന്ന സ്ഥിതിയാണ് പ്രതിസന്ധി രൂ
വൈക്കം: സമയത്ത് ഓടിയെത്താൻ കഴിയാത്തത് കൊണ്ട് പാലായിൽ നിന്നുള്ള ചെയിൻ സർവീസുകൾ മുടങ്ങുന്നത് യാത്രക്കാരെ വലയ്ക്കുന്നു. രാവിലെ 5 40ന് തുടങ്ങി വൈകിട്ട് ഏഴരയോടെ അവസാനിക്കുന്ന വൈക്കം-പാലാ ചെയിൻ സർവീസിലാണ് യാത്രാദുരിതം രൂക്ഷമാവുന്നത്. വൈക്കത്ത് നിന്നും പാലായിൽ നിന്നും അഞ്ച് ബസ്സുകൾ വീതമാണ് ചെയിൻ സർവീസ് നടത്തുന്നത്. എന്നാൽ വൈക്കത്തു നിന്നുള്ള സർവീസുകൾ ലിമിറ്റഡ് സ്റ്റോപ്പ് ആയി ഓടുമ്പോൾ പാലായിൽ സർവീസുകൾ ഓർഡിനറിയായി ആണ് ഓടുന്നത്. ഇതുമൂലം വൈക്കത്തുനിന്ന് മുടങ്ങാതെ
വൈക്കം: മഹാദേവക്ഷേത്രത്തോടനുബന്ധിച്ച കുളങ്ങൾ അഷ്ടമിക്ക് മുമ്പ് വൃത്തിയാക്കും. തീരുമാനം ദേവസ്വം മന്ത്രി കെ. മുരളീധരനുമായി കെ. ബിനിമോൻ എം.എൽ.എയും നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറും നടത്തിയ കൂടികാഴ്ചയിൽ. അഷ്ടമി ഉത്സവത്തിന് മുമ്പ് തന്നെ രണ്ട് ക്ഷേത്ര കുളങ്ങൾ വൃത്തിയാക്കുന്നതിനാണ് നടപടിയായത്. ക്ഷേത്രത്തിലെ കേടായ ലൈറ്റുകൾ നന്നാക്കാനും സി.സി.ടി.വി കാമറകൾ കൂടുതലായി സ്ഥാപിക്കാനും ഉത്സവ ഒരുക്കങ്ങൾക്ക് ദേവസ്വം സ്വീകരിക്കേണ്ട മരാമത്ത് പണികൾ സമയ ബന്ധിതമായി നടത്താനും നിർദ്ദേശവുമുണ്ടാ
വൈക്കം: വൃശ്ചികമാസത്തിലെ കൃഷ്ണപക്ഷത്തിലെ അഷ്ടമിനാൾ വരെ നീളുന്ന ഉത്സവകാലത്തിന് വൈക്കത്ത് ഭക്തിസാന്ദ്രമായ തുടക്കം. വൈക്കത്തഷ്ടമിക്ക് മുന്നോടിയായുള്ള പുള്ളി സസ്യവേലക്ക് കോപ്പുതൂക്കി. രാജഭരണ കാലം മുതൽ തുടരുന്ന ആചാരങ്ങളുടെ തുടർച്ചയാണ് തിരുവിതാംകൂർ ദേവസത്തിന്റെ നേതൃത്വത്തിൽ മുറ തെറ്റാതെ നടന്നത്. ചടങ്ങിന് മുന്നോടിയായി ദേവസ്വം അധികൃതർ ശ്രീകോവിലിന് മുന്നിൽ പ്രാർത്ഥന നടത്തി, വീഘ്നേശ്വരന് തേങ്ങ ഉടച്ച്, കൈ വിളിക്കിൽ ദീപം തെളിച്ച് ക്ഷേത്ര കലവറയിലെത്തി. ആചാര നിറവി
വൈക്കം: വൈക്കം താലൂക്ക് ആശുപത്രിയിൽ കാർഡിയോളജി വിഭാഗം ആരംഭിക്കണമെന്ന ആവശ്യവുമായി സർക്കാരിന് നഗരസഭ യുടെ നിവേദനം. വൈക്കം നഗരസഭ ചെയർപേഴ്സൺ അബ്ദുൾസലാം റാവുത്തറാണ് ആരോഗ്യവകുപ്പ് മന്ത്രി കെ. മുരളീധരനെ കണ്ട് നിവേദനം നൽകിയത്. വൈക്കം താലൂക്കിന്റെ വിവിധ പ്രദേശങ്ങളിൽ നിന്നടക്കം ദിവസേന ആയിരക്കണക്കിന് രോഗികൾ ചികിത്സ തേടി എത്തുന്ന വൈക്കത്ത് ഹൃദയ ചികിത്സാ വിഭാഗം ഇല്ലാത്തതിനാൽ നിരവധി പേരുടെ മരണങ്ങൾക്ക് ഇടയാക്കിയിട്ടുണ്ട്. കുഴഞ്ഞ് വീണ് യുവാക്കളടക്കം മരണപ്പെടുന്ന സാഹചര്യം ഒരു പരിധി വരെ ഒഴിവാക്കാ
വൈക്കം: നഗരസഭ പാർക്ക് ജനകീയമാക്കാൻ സമഗ്ര പദ്ധതി നടപ്പാക്കുന്നു. നഗരസഭക്ക് പണചെലവില്ലാതെ പാർക്ക് ആകർഷകമാക്കുന്നതിൻ്റെ അവസാന ഘട്ടത്തിലാണ് നഗരസഭ സംഘടനകളുടെയും സ്ഥാപനങ്ങളുടേയും വ്യക്തികളുടേയും സഹായം ലഭ്യമാക്കിയാണ് നഗരസഭ ചെയർമാൻ അബ്ദുൾ സലാം റാവുത്തറിൻ്റെ നേതൃത്വത്തിൽ യു.ഡി.എഫ് ഭരണസമിതി പാർക്കിൽ നവീകരണ പ്രവർത്തനങ്ങൾ പൂർത്തിയാക്കുന്നത്. പുതിയ കളിയുപകരണങ്ങളും ഫൗണ്ടനടക്കം സ്ഥാപിച്ച പാർക്കിൽ പതിനേഴ് എൽ.ഇ.ഡി വൈദ്യുതി വിളക്കുകൾ സ്ഥാപിച്ച് സി.സി.ടി.വി ക്യാമറകളുടേയും പ്രവർത്തനം തുടങ്ങി. സി.സി.ടി.വി ക്യാമറ ദൃശ
വൈക്കം: നവതിയുടെ നിറവിൽ വൈക്കം താലൂക്ക് എൻ.എസ്.എസ് യൂണിയൻ സാമൂഹിക സാമ്പത്തിക സുരക്ഷിതത്വത്തിനുള്ള വിപുലമായ കർമ്മപരിപാടികൾ ആവിഷ്കരിക്കുന്നു. നവതി ആഘോഷത്തിന്റെ ഭാഗമായി ഒരു കരയോഗത്തിൽ ഒരു സംരംഭമെങ്കിലും വേണമെന്ന സന്ദേശവുമായി 15ന് സംരംഭക സൗഹൃദ യാത്രക്ക് തുടക്കമിടുമെന്ന് യൂണിയൻ പ്രസിഡൻ്റ് പി.ജി.എം നായർ കാരിക്കോട് വാർത്താസമ്മേളനത്തിൽ അറിയിച്ചു. ബ്രഹ്മമംഗലം 927-ാം നമ്പർ എൻ.എസ്.എസ് കരയോഗത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. രണ്ട് മാസം കൊണ്ട് പൂർത്തിയാകുന്ന യാത്ര എല്ലാ കരയോഗങ്ങളി